Posted On
date_range Updated On
date_range സ്കൂളുകളിൽ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷം 10, 12 ക്ലാസുകളിൽ പുതിയ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവായി. ഏതെങ്കിലും കുട്ടിക്ക് നിലവിലുള്ള യൂനിഫോം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ മറ്റ് വസ്ത്രങ്ങൾ ധരിക്കാൻ പ്രഥമാധ്യാപകൻ അനുവാദം നൽകണം. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സർക്കുലർ പുറപ്പെടുവിക്കണമെന്ന് കമീഷൻ അംഗം ഫാ. ഫിലിപ് പരക്കാട്ട് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.