എസ്.വി.പി.ഐ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആന്റ് മാനേജ്മെന്റിൽ ബി.എസ്.സി, ബി.ബി.എ, എം.എസ്.സി, എം.ബി.എ അഡ്മിഷൻ

കോയമ്പത്തൂരിലെ സർദാർ വല്ലഭായി പട്ടേൽ ഇന്റർനാഷനൽ (എസ്.വി.പി.ഐ) സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആന്റ് മാനേജ്മെന്റ് തമിഴ്നാട് കേന്ദ്ര സർവകലാശാലയുമായി സഹകരിച്ച് 2026-27 വർഷം നടത്തുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ആഗസ്റ്റ് 31നകം അപേക്ഷിക്കാം.

കോഴ്സുകൾ:

ബി.എസ്.സി- ടെക്സ്റ്റൈൽസ് ആന്റ് ഫാഷൻ ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ ഡിസൈൻ: കോഴ്സ് കാലാവധി 3/ 4 വർഷം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഒ.ബി.സി നോൺ-ക്രീമിലെയർ/ ഇ.ഡബ്യു.എസ്/ എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.

ബി.ബി.എ- ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്: കാലാവധി -3/ 4 വർഷം. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഒ.ബി.സി-നോൺ ക്രീമിലെയർ, ഇ.ഡബ്യു.എസ്/ എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.

എം.എസ്‍സി -ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ സയൻസ്: കാലാവധി 2 വർഷം. യോഗ്യത: ടെക്സ്റ്റൈൽസ്/ ഫാഷൻ ടെക്നോളജി, ഫാഷൻ ഡിസൈനിംഗ് ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ടെക്സ്റ്റൈൽ കെമിസ്ട്രി അടക്കം ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഒ.ബി.സി/ നോൺ- ക്രീമിലെയർ/ ഇ.ഡബ്യു.എസ് വിഭാഗങ്ങൾക്ക് 45 ശതമാനം, എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.

എം.ബി.എ-ടെക്സ്റ്റൈൽ മാനേജ്മെന്റ്, അപ്പാരൽ മാനേജ്മെന്റ്, റീട്ടെയിൽ മാനേജ്മെന്റ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ് മാനേജ്മെന്റ്, ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ്: കാലാവധി 2 വർഷം. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഒ.ബി.സി നോൺ- ക്രീമിലെയർ/ ഇ.ഡബ്യു.എസ്-45 ശതമാനം, എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.

അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി / എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദ വിവരങ്ങൾ: www.svpistm.ac.in. അന്വേഷണങ്ങൾക്ക്: 7010522482, 9843814145. ഇമെയിൽ: admission@svpistm.ac.in

Tags:    
News Summary - SVPI School of Textiles and Management Offers B.Sc., B.B.A., M.Sc., MBA Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.