പുതിയ അധ്യയന വർഷത്തിനൊരുങ്ങി ബഹ്റൈൻ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

മനാമ: അധ്യയന വർഷത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെയുള്ള അസംബ്ലികൾ ഇൻഡോർ ഹാളുകളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2026-2027 അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ച മുഴുവൻ സ്കൂളുകളിൽ സ്വീകരണ പരിപാടികളും ഓറിയന്റേഷൻ പ്രോഗ്രാമുകളും നടക്കും.

വിവിധ വിഭാഗങ്ങളിലെ സ്കൂൾ സമയക്രമം പ്രകാരം പ്രൈമറി വിദ്യാർത്ഥികൾക്ക് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 12.35 വരെയും, ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് 1.15 വരെയുമാണ് സമയം. സെക്കൻഡറി, വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.45 വരെയും, വൈകുന്നേരങ്ങളിൽ 2 മണി മുതൽ രാത്രി 7.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർത്ഥികൾ രാവിലെ 7.05 മുതൽ ഉച്ചയ്ക്ക് 1.45 വരെ ഹാജരാകണം.

ഒന്നാം വർഷ പ്രൈമറി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ മൂന്നാം ആഴ്ചയ്ക്കകം എല്ലാ കുട്ടികളെയും ക്ലാസ്സുകളിൽ ഉൾപ്പെടുത്തുകയും, ടൈംടേബിൾ ലഭ്യമാക്കുകയും ചെയ്യണം. കൂടാതെ, സമയബന്ധിതമായി പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Bahrain prepares for new academic year; Ministry of Education issues guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.