Posted On
date_range Updated On
date_range നീറ്റ് കൗൺസിലിങ് തുടരാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് കൗൺസിലിങ് തുടരാമെന്ന് സുപ്രീംകോടതി. കൗൺസിലിങ്ങിന് ബോംബെ ഹൈകോടതി ഏർപ്പെടുത്തിയ സ്റ്റേ പിൻവലിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച നിർദേശം സുപ്രീംകോടതി നൽകി.
നേരത്തെ രണ്ട് വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചായിരുന്നു നീറ്റ് പ്രവേശനത്തിന് ബോംബെ താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. നീറ്റ് പ്രവേശനപരീക്ഷിയിലെ ചോദ്യപേപ്പറിൽ ചില ചോദ്യങ്ങൾ ശരിയായി അച്ചടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജിയെ തുടർന്ന് ജസ്റ്റിസുമാരായ ബോബ്ദേ, എൽ. നാഗേശ്വർ എന്നിവരടങ്ങിയ ബെഞ്ച് പ്രവേശനത്തിന് സ്റ്റേ ഏർപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.