ന്യൂഡൽഹി: വിദേശ സർവകലാശാലകളുടെ ഇന്ത്യൻ കാമ്പസുകൾ വിദ്യാർഥികളെ ആകർഷിക്കാനുള്ള സാധ്യത കുറവെന്ന് പഠനം. യൂനിവേഴ്സിറ്റി പാർട്ണർഷിപ്പിന്റെ പഠനമനുസരിച്ച്, 10 ഇന്ത്യൻ വിദ്യാർഥികളിൽ എട്ടുപേരും വിദേശപഠനം ആഗ്രഹിക്കുന്നത് അന്താരാഷ്ട്ര ബിരുദം പൂർത്തിയാക്കിയശേഷം വിദേശത്ത് ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനുമാണ്.
രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കാൻ വിദേശ സർവകലാശാലകളെ അനുവദിക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങൾ യു.ജി.സി പുറത്തിറക്കിയിരുന്നു. പ്രവേശന നടപടിക്രമങ്ങളും ഫീസ് ഘടനയും തീരുമാനിക്കാനുള്ള അധികാരവും ഈ സർവകലാശാലകൾക്കുണ്ട്. വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്നത് ആ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കാനുതകുന്ന തൊഴിലവസരങ്ങൾ ലഭിക്കുമെന്നതുകൊണ്ടാണ്.
വിദേശ സർവകലാശാലകളുടെ ഇന്ത്യൻ കാമ്പസുകളിൽ പഠിച്ചാൽ ഈ സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ അന്താരാഷ്ട്ര മൈഗ്രേഷൻ പാറ്റേണുകളെക്കുറിച്ചുള്ള റിപ്പോർട്ടും ഇത് ശരിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.