ന്യൂഡൽഹി: 2026-27 അധ്യയന വർഷത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് റഷ്യ. റഷ്യയിലെ യൂനിവേഴ്സിറ്റികളിൽ വിവിധ വിഷയങ്ങൾ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് അവസരം. മെഡിസിൻ ഉൾപ്പെടെയുള്ള കോഴ്സുകൾ ഇംഗ്ലീഷിൽ പഠിക്കാനുള്ള അവസരമുണ്ട്. അഡ്മിഷന് റഷ്യൻ ഭാഷ നിർബന്ധമല്ല. റഷ്യൻ പഠിക്കാനാഗ്രഹിക്കുന്നവർക്ക് പ്രധാന സബ്ജക്ട് പഠനം ആരംഭിക്കുന്നതിനു മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി ലാംഗ്വേജ് കോഴ്സ് തെരഞ്ഞെടുക്കാം.
സ്കോളർഷിപ്പിനു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ബാച്ചിലേഴ്സ്, സ്പെഷ്യലിസ്റ്റ്, മാസ്റ്റേഴ്സ്, എംഫിൽ, അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം എന്നിവയ്ക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മെഡിസിൻ, ഫാർമസി, എൻജിനീയറിങ്, ആർക്കിടെക്ചർ, അഗ്രികൾച്ചർ, ഇക്കണോമിക്സ്, മാനേജ്മെന്‍റ്, ഹ്യുമാനിറ്റിസ്, മാത്തമറ്റിക്സ്, സോഷ്യൽ സയൻസ്, ഏവിയേഷൻ, സ്പേസ് സ്റ്റഡീസ്, സ്പോർട്സ്, തുടങ്ങിയ വിഷയങ്ങളിൽ സ്കോളർഷിപ്പ് ലഭ്യമാകും.
സ്കോളർഷിപ്പിന് എൻട്രൻസ് ടെസ്റ്റ് ഇല്ല. മുൻവിദ്യാഭ്യാസ നേട്ടം, പോർട്ഫോളിയോ എന്നിവയുടെ അടിസ്ഥാനത്തിലാകും സ്കോളർഷിപ്പ് നൽകുക. റിസർച്ച് പേപ്പർ, റെക്കമെൻഡേഷൻ ലെറ്റർ, ദേശീയ, അന്തർ ദേശീയ മത്സരങ്ങളിലോ ഒളിമ്പ്യാഡുകളിലോ പങ്കെടുത്ത സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പോർട്ഫോളിയോയിൽ ഉൾപ്പെടുത്താം. അപേക്ഷകർക്ക് 6 യൂനിവേഴ്സിറ്റികൾ തെരഞ്ഞടുക്കാം
2 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്
ആദ്യം ഘട്ടം ജനുവരി 15 വരെ ഉണ്ടാകും. ഇതിൽ ഡോക്യുമെന്‍റ് വെരിഫിക്കേഷനും പ്രിലിമിനറി ഷോർട് ലിസ്റ്റിങും ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ റഷ്യൻ മിനിസ്ട്രി ഓഫ് സയൻ്സ് ആന്‍റ് എജ്യുക്കേഷൻ വിദ്യാർഥികൾക്ക് യൂനിവേഴ്സിറ്റികൾ അലോക്കേറ്റ് ചെയ്യുന്നു. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യോഗ്യത പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.