ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവത്കരണത്തിനായി ഇന്ത്യൻ കാമ്പസുകൾക്കുള്ളിൽ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ അനുവദിക്കണമെന്ന് നിതി ആയോഗ് ശിപാർശ ചെയ്തു. 2047-ഓടെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള അന്തർദേശീയ ഹബ് ആക്കി ഇന്ത്യയെ മാറ്റുന്നതിന് 2030ഓടെ ഒരു ലക്ഷം വിദേശ വിദ്യാർഥികളെയും 2040ഓടെ 10 ലക്ഷം വിദേശ വിദ്യാർഥികളെയും ഇന്ത്യയിലെത്തിക്കാൻ ലക്ഷ്യമിടണമെന്നും നിതി ആയോഗ് നിർദേശിച്ചു.
തിങ്കളാഴ്ച പ്രകാശനം ചെയ്ത നയരേഖയിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാനായി ഇതടക്കമുള്ള 22 ശിപാർശകളാണ് നിതി ആയോഗ് കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. മദ്രാസ് ഐ.ഐ.ടി, അസോസിയേഷൻ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിനാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അന്തർദേശീയ വത്കരണത്തിനുള്ള നയരേഖ തയാറാക്കിയതെന്ന് സി.ഇ.ഒ സുബ്രഹ്മണ്യം പറഞ്ഞു.
മറ്റു പ്രധാന ശിപാർശകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.