ദേശീയസ്ഥാപനങ്ങളിൽ പഠനാവസരം

സ്വാമി വിവേകാനന്ദ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്, ഒലാത്പൂർ (കട്ടക്, ഒഡിഷ) (വെബ്സൈറ്റ്: https://svnirtar.nic.in); നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോ മോട്ടോർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി), കൊൽക്കത്ത (www.niohkol.nic.in); നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, മുട്ടുകാട്, ചെന്നൈ (www.niepmd.tn.nic.in); പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൻസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ന്യൂഡൽഹി (www.pdunippd.in); കോമ്പോസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ്, ഗുവാഹതി, അസം (www.crcguwahati.in) എന്നീ ദേശീയ സ്ഥാപനങ്ങളിൽ ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനം നേടാം. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളാണിത്.

ബിരുദ കോഴ്സുകൾ: ബി.പി.ടി, ബി.ഒ.ടി, ബി.പി.ഒ, ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി (ബി.എ.എസ്.എൽ.പി)

ഇംഗ്ലീഷ് അടക്കം ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഈ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് പൊതു പ്രവേശന പരീക്ഷയിലൂടെയാണ് (ഇ.ടി-2024) പ്രവേശനം.

പി.ജി കോഴ്സുകൾ: എം.പി.ടി, എം.ഒ.ടി, എം.പി.ഒ. പ്രവേശന യോഗ്യത: ബി.പി.ടി/ബി.ഒ.ടി/ബി.പി.ഒ/തത്തുല്യ ബിരുദം. പ്രവേശന പരീക്ഷയുണ്ട്.

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം ഇൻഫർമേഷൻ ബ്രോഷർ https://admission.svnirtar.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി മേയ് 20 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂൺ 23ന് ദേശീയതലത്തിൽ ​നടത്തും. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

Tags:    
News Summary - Study opportunity in national institutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT