ദേശീയ ഫോറൻസിക് സയൻസസ് സർവകലാശാലയിൽ പഠിക്കാം

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ ദേശീയപ്രാധാന്യമുള്ള നാഷനൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ സ്കൂൾ ഓഫ് ലോ 2026-27 വർഷം തുടങ്ങുന്ന താഴെപറയുന്ന കോഴ്സുകളിലെ പ്രവേശനത്തിന് ഡിസംബർ ഏഴിന് നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (ക്ലാറ്റ് 2026) യോഗ്യത നേടണം. ദേശീയ നിയമസർവകലാശാലകളുടെ കൺസോർട്യമാണ് പരീക്ഷ നടത്തുന്നത്.

കോഴ്സുകൾ: പഞ്ചവത്സര ബി.എസ്‍സി എൽഎൽ.ബി (ഓണേഴ്സ്)- ഡാറ്റാ സയൻസ് ആൻഡ് ലോ- ഗാന്ധിനഗർ കാമ്പസ്, പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്)- ഡൽഹി കാമ്പസ്, എൽഎൽ.എം (സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ)- ഗാന്ധിനഗർ & ഭുവനേശ്വർ കാമ്പസ്, എൽഎൽ.എം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്)- ഗാന്ധിനഗർ ആൻഡ് ഡൽഹി കാമ്പസ്.

കോഴ്സുകളുടെ വിദശാംശങ്ങൾ, പ്രവേശനരീതി തുടങ്ങിയവ ഔദ്യോഗിക വെബ്സൈറ്റായ www.nfsu.ac.in ൽ ലഭിക്കും.

Tags:    
News Summary - National Forensic Science University courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.