വിദേശപഠനം: യു.കെയിലേക്ക് ജനുവരി അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട്: യു.കെയിലെ സർവകലാശാലകളിൽ പഠനത്തോടൊപ്പം ആകർഷകമായ വേതനത്തോടെ ജോലി അവസരവുമായി ജനുവരി മാസത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ലോക റാങ്കിങ്ങിൽ മുന്നിട്ടുനിൽക്കുന്ന പ്രമുഖ യൂനിവേഴ്സിറ്റികളിലെ മിക്ക കോഴ്സുകളും ജനുവരിയിൽ തുടങ്ങും.

താമസിക്കുന്ന സ്ഥലവും പരിസരവും അനുസരിച്ച് ജീവിതച്ചെലവ് നിയന്ത്രിക്കാൻ കഴിയുന്ന യു.കെയിൽ, പ്ലസ് ടു കഴിഞ്ഞവർതൊട്ട് മാസ്റ്റേഴ്സിനുവരെ പോകുന്നവർക്ക് ആകർഷണീയ കോഴ്സുകൾ ഏറെയുണ്ട്. ഇന്നർ ലണ്ടനിലും ഔട്ടർ ലണ്ടനിലും പാർട്ട്‌ ടൈം ജോലികളും അനവധിയാണ്.

ആഴ്‌ചയിൽ 20 മണിക്കൂർ ജോലി ചെയ്ത് വരുമാനസാധ്യതയും ഉണ്ട്‌. IELTS നിർബന്ധമില്ല. രണ്ടുവർഷത്തെ സ്റ്റേബാക്ക് ലഭിക്കുമെന്നതും സ്വന്തം കുടുംബത്തെ കൂടെകൂട്ടാമെന്നതും യു.കെ തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു.

മാനേജ്മെന്റ്, ബിസിനസ്‌, എൻജിനീയറിങ്, ഹെൽത്ത്‌, ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളിൽ വിവിധ കോഴ്സുകൾക്ക് ജനുവരി ഇൻടേക്കിൽ അപേക്ഷിക്കാമെന്ന് വിദേശ പഠനരംഗത്ത് മാർഗനിർദേശങ്ങൾ നൽകുന്ന മാറ്റ് ഗ്ലോബർ അബ്രോഡ് സ്റ്റഡി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9020883338.

Tags:    
News Summary - Study Abroad: January admission to UK has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.