ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യേപപ്പർ ചോർന്ന സാഹചര്യത്തിൽ അത് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതിയിൽ ഹരജി. സെപ്റ്റംബർ 12ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ കോച്ചിങ് സെൻററുകൾക്ക് പങ്കുെണ്ടന്നും ഹരജിക്കാർ ആരോപിച്ചു. യോഗ്യരായവരെ കണ്ടെത്താൻ രണ്ടാമത് പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് സുപ്രീംകോടതിയിലെത്തിയത്.
സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ പ്രമുഖ കോച്ചിങ് കേന്ദ്രങ്ങളുടെയും ചോദ്യമുണ്ടാക്കുന്നവരുടെയും പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും അഡ്വ. മമത ശർമ മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ചോദ്യപേപ്പർ ചോർന്നതിന് വെവ്വേറെ എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.