തിരുവനന്തപുരം: സംസ്​ഥാനത്തെ എസ്​.എസ്​.എൽ.സി പരീക്ഷഫലം ചൊവ്വാഴ്​ച ഉച്ച രണ്ടുമണിക്ക്​ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആർ ചേംബറിൽ വെച്ചാണ് ഫലം​ പ്രഖ്യാപിക്കുക. ടി.എച്ച്.എസ്​.എൽ.സി, ടി.എച്ച്​.എസ്​.എൽ.സി (ഹിയറിങ്​ ഇംപേർഡ്), എസ്​.എസ്​.എൽ.സി (ഹിയറിങ്​ ഇ​ംപേർഡ്​), എ.എച്ച്​.എസ്​.എൽ.സി എന്നിവയുടെയും ഫലം പ്രഖ്യാപിക്കും. 4,22,450 ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 96.11യിരുന്നു വിജയശതമാനം.

http://keralapareekshbhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്​സെറ്റുകളിൽ ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷഫലം ലഭ്യമാകുമെന്നും പരീക്ഷഭവൻ സെക്രട്ടറി അറിയിച്ചു. കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പി.ആർ.ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.

മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൌണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.