എസ്.എസ്.സി ക​മ്പയിൻഡ് ഹയർ സെക്കൻഡറി പരീക്ഷ മേയിൽ

സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) 2021 വർഷത്തെ കമ്പയിൻഡ് ഹയർ സെക്കൻഡറി (10 + 2) ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷ ഓൺലൈനായി മാർച്ച് 7നകം. അപേക്ഷ ഫീസ് 100 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി മാർച്ച് 8 വരെ ഫീസ് അടക്കാം.

യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യം. പ്രായപരിധി 1.1.2022ൽ 18-27. 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഒ.ബി.സി/വിമുക്ത ഭടന്മാർ മുതലായ സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ഇളവുണ്ട്.

പരീക്ഷ: കേന്ദ്ര സർവിസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികകളിലേക്കുള്ള സ്ഥിര നിയമനങ്ങൾക്കാണ് പരീക്ഷ.

ദേശീയതലത്തിൽ 2022 മേയ് മാസത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (ടയർ-1) തുടർന്നുള്ള ടയർ-2 ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷ, ടയർ-3 സ്കിൽ/ടൈപിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരവും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്.

Tags:    
News Summary - SSC Combined Higher Secondary Examination in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT