എജ്യു കഫേ : സൈലം സ്റ്റാളിന് മുന്നിലെ വിദ്യാർഥികളുടെ ക്യൂ

സൗത്ത് ഇന്ത്യയിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ സൈലം പ്രതിനിധികൾ ദുബൈയിൽ

നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത വർഷം പഠിക്കാനായി സൈലം ഇന്റഗ്രേറ്റഡ് സ്കൂളും, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് നീറ്റ്, ജെ.ഇ.ഇ കോച്ചിംങിന് വേണ്ടി റിപ്പീറ്റർ കാമ്പസും സൈലം കേരളത്തിലെ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി സൈലത്തിന്റെ പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്കൂളിൽ അഡ്മിഷൻ ഉറപ്പിച്ചത്.

ദുബൈ: സൗത്ത് ഇന്ത്യയിലെ പ്രമുഖ കോച്ചിംങ് സ്ഥാപനമായ സൈലം ദുബൈയിലെ മലയാളി വിദ്യാർത്ഥികൾക്കിടയിലും തരംഗമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദുബൈയിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച എജു കഫേയുടെ ടൈറ്റിൽ സ്പോൺസർ സൈലം ആയിരുന്നു. മിഡിൽ ഈസ്റ്റിലെ സൈലത്തിന്റെ ആദ്യ എജുക്കേഷനൽ ഇവന്റാണ് എജു കഫേ. കേരള സോണൽ മാനേജർമാരും കാറ്റഗറി ലീഡ്സും ഉൾപ്പെടെയുള്ള വൻനിരയാണ് സൈലത്തിൽ നിന്നും എജു കഫേയിൽ പങ്കെടുക്കാൻ വേണ്ടി ദുബൈയിലെത്തിയത്.

ഇത്തിഹാദ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിന്റെ വിവിധ സെഷനുകളിൽ സൈലത്തിന്റെ സി.ഇ.ഒ ഡോക്ടർ അനന്തുവും ഡയറക്ടർ ലിജീഷ് കുമാറും സംസാരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് ദുബൈയിൽ ഇവക്ക് ലഭിച്ചത്.നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത വർഷം പഠിക്കാനായി സൈലം ഇന്റഗ്രേറ്റഡ് സ്കൂളും, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് നീറ്റ്, ജെ.ഇ.ഇ കോച്ചിംങിന് വേണ്ടി റിപ്പീറ്റർ കാമ്പസും സൈലം കേരളത്തിലെ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന നൂറോളം കുട്ടികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി സൈലത്തിന്റെ പ്ലസ് വൺ ഇന്റഗ്രേറ്റഡ് സ്കൂളിൽ അഡ്മിഷൻ ഉറപ്പിച്ചത്.

രക്ഷിതാക്കളുടെ അഭ്യർഥനമാനിച്ച് അടുത്ത രണ്ടു ദിവസം കൂടി ദുബൈ യിൽ ക്യാമ്പ് ചെയ്യാൻ സൈലം പ്രതിനിധികൾ തീരുമാനിച്ചിരിക്കുകയാണ്. യു.എ.ഇയിലെ രക്ഷിതാക്കൾക്ക് ഇന്നും നാളെയും താഴെ കൊടുത്ത നമ്പറിൽ വിളിച്ച് സമയം ഉറപ്പിച്ച ശേഷം ,സൈലം പ്രതിനിധികളെ നേരിട്ട് കണ്ട് സംസാരിച്ച് അഡ്മിഷനെടുക്കാനുള്ള സൗകര്യമുണ്ട്. സൈലത്തിൽ വിവിധ ചുമതലകൾക്ക് നേതൃത്വം കൊടുക്കുന്നവർ ദുബൈയിൽ ക്യാമ്പ് ചെയ്യുന്നതു കൊണ്ട് അക്കാദമിക് സംശയങ്ങൾ, ഹോസ്റ്റലും മറ്റ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഇതെല്ലാം പങ്കുവെക്കാവുന്ന സൗകര്യമാണ് രക്ഷിതാക്കൾക്ക് ഒരുങ്ങുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തുക. ബന്ധപ്പെടേണ്ട നമ്പർ : 0508961981

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT