കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ, ബി. എഫ്. എ, എം. എ, എം. എസ്.സി, എം.പി.ഇ.എസ്, എം.എസ്.ഡബ്ല്യൂ., എം.എഫ്.എ. പരീക്ഷകൾ ഡിസംബർ 15 ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഫൈനില്ലാതെ നവംബർ രണ്ട് വരെയും ഫൈനോട് കൂടി നവംബർ അഞ്ച് വരെയും സൂപ്പർ ഫൈനോടെ നവംബർ ഒൻപത് വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ നവംബർ ഒൻപതിന് തുടങ്ങും.
സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം. എസ്. ഡബ്ല്യു, എം. പി. ഇ. എസ്, പി. ജി. ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിധീകരിച്ചു. ബിരുദാനന്തരബിരുദ, പി.ജി.ഡിപ്ലോമ ഇൻ വെൽനെസ് അൻഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ ഒൻപതിനും, പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി പരീക്ഷകൾ നവംബർ 18നും ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.