Posted On
date_range Updated On
date_range രണ്ടാം പാദവാർഷിക പരീക്ഷ; ടൈംടേബിളിൽ മാറ്റം
തിരുവനന്തപുരം: ഡിസംബർ 14 മുതൽ 22 വരെ നടത്തുന്ന ഹൈസ്കൂൾ വിഭാഗം രണ്ടാം പാദവാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം. ഡിസംബർ 16ന് നടത്തുന്ന പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പർ ഒന്ന് പരീക്ഷ രാവിലെ 9.30 മുതൽ 11.15 വരെ നടക്കും.
നേരേത്ത രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷയാണ് പ്രായോഗിക ബുദ്ധിമുട്ട് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് 9.30ന് തുടങ്ങാൻ തീരുമാനിച്ചത്. 16ന് തന്നെ നടത്തുന്ന എട്ടാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയും പുനഃക്രമീകരിച്ചു. 16ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിന്റെ ഇംഗ്ലീഷ് പരീക്ഷ 21ന് ഉച്ചക്കുശേഷം 1.30 മുതൽ 4.15 വരെയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.