Posted On
date_range Updated On
date_range ഖത്തറിൽ സ്കൂൾ പരീക്ഷകൾ നവംബർ ആറു മുതൽ
ദോഹ: രാജ്യത്തെ സ്വകാര്യ-പൊതു വിദ്യാലയങ്ങളിലെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം. നവംബർ ആറിന് ആരംഭിച്ച് പരീക്ഷകൾ 16ന് അവസാനിക്കും. പരീക്ഷകൾ അവസാനിച്ചതിനു പിന്നാലെ അവധിക്കാലവും തുടങ്ങും. ലോകകപ്പ് പരിഗണിച്ച് ടൂർണമെന്റ് വേള രാജ്യത്തെ സ്കൂളുകൾക്ക് അവധിയാണ്. ഡിസംബറിലായിരിക്കും സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളുകള്‍ സ്റ്റുഡന്റ് ഇവാല്വേഷന്‍ ഡിപ്പാർട്മെന്റ് സ്കൂളുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.