തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ ലയനത്തിലൂടെ ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ സ ാധ്യത ഗണ്യമായി കുറയുമെന്ന് ആശങ്ക. ഹയർ സെക്കൻഡറിയും ഹൈസ്കൂളും ഒന്നിച്ച് പ്രവർത ്തിക്കുന്നിടത്ത് പ്രിൻസിപ്പൽ സ്ഥാപനമേധാവി ആകുന്നതോടെ നിലവിെല ഹെഡ്മാസ്റ്റർ വൈസ്പ്രിൻസിപ്പലാകും.
നിലവിെല ഹെഡ്മാസ്റ്റർമാരെ ഉൾക്കൊള്ളാനാണ് വൈസ്പ്ര ിൻസിപ്പൽ തസ്തിക മാറ്റം. എന്നാൽ, ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികയാണ് ഹെഡ്മാസ്റ്റർ തസ്തിക. സർക്കാർ ഹൈസ്കൂൾ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ തസ്തികക്ക് പുറമെ എ.ഇ.ഒ തസ്തികയും പ്രമോഷനായി ഉണ്ട്. എന്നാൽ, നിലവിലുള്ള ഹെഡ്മാസ്റ്റർമാർ വൈസ്പ്രിൻസിപ്പലായി വിരമിക്കുന്നതോടെ അത്തരം സ്കൂളുകളിൽ വൈസ്പ്രിൻസിപ്പൽ നിയമനം ഉണ്ടാകാനിടയില്ല. ഇതോടെ ഇത്തരം സ്കൂളുകളിലെ ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ സാധ്യത ഗണ്യമായി കുറയും.
നിലവിൽ സംസ്ഥാനത്ത് സർക്കാർമേഖലയിൽ 1215 ഉം എയ്ഡഡിൽ 1435ഉം ഹൈസ്കൂളുകളാണുള്ളത്. ഇതിൽ 811 സർക്കാർ ഹൈസ്കൂളുകൾക്കും 846 എയ്ഡഡ് ഹൈസ്കൂളുകൾക്കും ഒപ്പം ഹയർ സെക്കൻഡറിയുണ്ട്. ഇൗ സ്കൂളുകളിലെല്ലാം ഭാവിയിൽ ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാകും. നിലവിെല ഹെഡ്മാസ്റ്റർ വൈസ്പ്രിൻസിപ്പലാവുമെങ്കിലും വിരമിക്കുന്നതോടെ തസ്തികയിൽ പുതിയ നിയമനം ഉണ്ടാകില്ല.
ഇത് ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ സാധ്യത ഗണ്യമായി കുറക്കും. ഭാവിയിൽ ഹയർ സെക്കൻഡറിയില്ലാതെ നിൽക്കുന്ന ഹൈസ്കൂളുകളിലെ ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് മാത്രമായി പ്രമോഷൻ സാധ്യത ചുരുങ്ങും.
സർക്കാർ ഹൈസ്കൂൾ അധ്യാപകർക്ക് തനിച്ച് നിൽക്കുന്ന ഹൈസ്കൂളുകളിലെ ഹെഡ്മാസ്റ്റർ തസ്തികക്ക് പുറമെ 163 എ.ഇ.ഒ തസ്തികകളിൽ കൂടി പ്രമോഷൻ സാധ്യതയുണ്ടാകും. ഹയർ സെക്കൻഡറിയില്ലാതെ നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 397ഉം എയ്ഡഡ് സ്കൂളുകളുടെ എണ്ണം 589ഉം ആണ്.
വൈസ് പ്രിൻസിപ്പൽ തസ്തികയിേലക്ക് നിയമനം തുടർന്നാൽ അതിലേക്ക് ഹയർ സെക്കൻഡറി അധ്യാപകരെ മറികടന്ന് ഹൈസ്കൂൾ അധ്യാപകരെ മാത്രമായി നിയമിക്കാനും കഴിയില്ല. സ്കൂൾ ലയനത്തോടെയുണ്ടാകുന്ന സർവിസ് പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ സർക്കാർ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹൈസ്കൂൾ അധ്യാപകരുടെ കാര്യത്തിൽ എന്തുചെയ്യുമെന്ന് വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.