സൈനിക്​ സ്​കൂൾ പ്രവേശന പരീക്ഷ; ഓൺലൈൻ അപേക്ഷ 26നകം

തിരുവനന്തപുരം: ഓൾ ഇന്ത്യ സൈനിക് സ്​കൂൾപ്ര​വേശന പരീക്ഷ​ (എ.ഐ.എസ്.എസ്​.ഇ.ഇ) 2022ന് അപേക്ഷ ക്ഷണിച്ചു. ഒ.എം.ആർ രീതിയിൽ 2022 ജനുവരി ഒമ്പതിനായിരിക്കും പരീക്ഷ. രാജ്യത്തെ 33 സൈനിക്​ സ്​കൂളുകളിലെ ആറ്​, ഒമ്പത്​ ക്ലാസുകളിലേക്ക് വിദ്യർഥികൾക്ക് ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.പെൺകുട്ടികൾക്ക്​ ആറാംക്ലാസിലേക്ക്​ മാ​ത്രമായിരിക്കും പ്രവേശനം. സി/ എസ്.ടി വിഭാഗക്കാർക്ക് 400 രൂപയും മറ്റുള്ളവർക്ക് 550 രൂപയുമാണ് അപേക്ഷ ഫീസ്​. പരീക്ഷ ഫീസ്​ പേമെൻറ് ഗേറ്റ് വേ മുഖേന ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ്/ പേ ടിഎം വാലറ്റ് ഉപയോഗിച്ച് അടക്കാവുന്നതാണ്.

ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ 10 നും 12 നും ഇടയിൽ പ്രായമുള്ളവരും, ക്ലാസ് ഒമ്പതിലേക്ക് അപേക്ഷിക്കുന്നവർ 13നും 15നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പരീക്ഷയുടെ സ്​കീം, കാലാവധി, മാധ്യമം, സിലബസ്, സ്​കൂളുകളുടെ പട്ടിക, സീറ്റ് സംവരണം, പരീക്ഷ കേന്ദ്രങ്ങൾ, പ്രധാന തീയതികൾ തുടങ്ങിയ വിവരങ്ങൾ www.nta.ac.in/https://aissee.nta.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്​ എൻ.ടി.എ ഹെൽപ് ഡെസ്​ക് 011-40759000 / 011- 69227700 എന്ന നമ്പറുമായോ, aissee@nta.ac.in എന്ന വെബ്സൈറ്റിലേക്ക്​ ബന്ധപ്പെടാം.

Tags:    
News Summary - Sainik School Entrance Exam; Online application within 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.