ആർ.ജി.ഐ.പി.ടിയിൽ എം.ബി.എ ബിസിനസ് അനലിറ്റിക്സ്​ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

അ​മേ​ത്തി​യി​ലെ (യു.​പി) രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രോ​ളി​യം ടെ​ക്നോ​ള​ജി (RGIPT) 2022 വ​ർ​ഷ​ത്തെ എം.​ബി.​എ (ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ്), എം.​ബി.​എ എ​ന്നീ ഫു​ൾ​ടൈം പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. 

എം.​ബി.​എ പ്രോ​ഗ്രാ​മി​ൽ എ​ന​ർ​ജി, മാ​ർ​ക്ക​റ്റി​ങ്, ഫി​നാ​ൻ​സ്, എ​ച്ച്.​ആ​ർ, ഓ​പ​റേ​ഷ​ൻ​സ് എ​ന്നി​വ സ്‍പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം.

എം.​ബി.​എ (ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ്): ഇ​തൊ​രു മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാ​മാ​ണ്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ എ​ൻ​ജി​നീ​യ​റി​ങ്/​ടെ​ക്നോ​ള​ജി/​ബി​രു​ദം അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​എ​സ്സി/​ബി.​കോം/​ബി.​സി.​എ/​ബി.​എ (മാ​ത്ത​മാ​റ്റി​ക്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്) ബി​രു​ദം.

ഈ ​ര​ണ്ട് പ്രോ​ഗ്രാ​മു​ക​ൾ​ക്കും പ​ത്ത്/​പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം.

IIM-കാ​റ്റ് 2021/എ​ക്സാ​റ്റ്-2022/​സി​മാ​റ്റ്-2022/​മാ​റ്റ്-2022/​ജി​മാ​റ്റ്-2021 സ്കോ​ർ നേ​ടി​യി​ട്ടു​ള്ള​വ​രാ​ക​ണം. എ​ന്നാ​ൽ, യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ല്ലാ യോ​ഗ്യ​ത പ​രീ​ക്ഷ​ക​ളും (BE/BTech ഒ​ഴി​കെ) 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ത​ത്തു​ല്യ ഗ്രേ​ഡു​കാ​രെ​യും പ​രി​ഗ​ണി​ക്കും.എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​ത പ​രീ​ക്ഷ​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.rgipt.ac.inൽ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് 27 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

അ​ക്കാ​ദ​മി​ക് മി​ക​വ്, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് mba-admissions@rgipt.ac.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - rgipt calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.