മലപ്പുറം: കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ് മദ്റസകളിൽ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം തരത്തിൽ 98 ശതമാനവും ഏഴാം തരത്തിൽ 95 ശതമാനവും പത്താം തരത്തിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
അഞ്ചാം തരത്തിൽ നാദാപുരം റേഞ്ചിലെ താജുൽ അനാം മദ്റസ എളയടം, സബീലുൽ ഹിദായ ജാതിയേരി എന്നിവ ഒന്നാം സ്ഥാനം നേടി. ഏഴാം തരത്തിൽ താജുൽ അനാം എളയടം, സബീലുൽ ഹിദായ ജാതിയേരി ഒന്നാം സ്ഥാനം നേടി. പത്താം തരത്തിൽ തഅലീമുൽ ഇസ്ലാം മദ്റസ ആലട്ക ഒന്നാം സ്ഥാനം നേടി. പുനർമൂല്യനിർണയ അപേക്ഷ മാർച്ച് 30 വരെ സ്വീകരിക്കും. പരീക്ഷ ബോർഡ് ചെയർമാൻ എ. നജീബ് മൗലവി ഫലപ്രഖ്യാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.