ഖിയാംസിൽ മാധ്യമപഠന കോഴ്​സുകൾ

ചെ​ന്നൈ: മാ​ധ്യ​മ​മേ​ഖ​ല​യി​ൽ ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ചെ​ന്നൈ​യി​ലെ ഖി​യാം​സി​ൽ (ഖാ​ഇ​ദെ മി​ല്ല​ത്ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഒാ​ഫ്​ മീ​ഡി​യ സ്​​റ്റ​ഡി​സ്) ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ക​ൺ​വേ​ർ​ജ​ൻ​റ്​ ജേ​ണ​ലി​സം, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മ​ൾ​ട്ടി​മീ​ഡി​യ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​വ​ർ​ഷ പി.​ജി ഡി​പ്ലോ​മ​യും, നോ​ൺ ലീ​നി​യ​ർ എ​ഡി​റ്റി​ങ്, ടി.​വി റി​പ്പോ​ർ​ട്ടി​ങ്, ന്യൂ​സ്​ റീ​ഡി​ങ്, ഫോ​േ​ട്ടാ​ഗ്ര​ഫി, വി​ഡി​യോ​ഗ്ര​ഫി, ക​ണ്ട​ൻ​റ്​ റൈ​റ്റി​ങ്, ഡി​ജി​റ്റ​ൽ ജേ​ണ​ലി​സം, ഒാ​ഡി​യോ എ​ൻ​ജി​നീ​യ​റി​ങ്, ഗ്രാ​ഫി​ക്​ ഡി​സൈ​ൻ എ​ന്നി​വ​യി​ൽ ത്രൈ​മാ​സ സ്​​പെ​ഷ​ലൈ​സേ​ഷ​ൻ കോ​ഴ്​​സു​ക​ളു​മാ​ണ്​ ന​ട​ത്തു​ന്ന​ത്. 

ബി​രു​ദ​മാ​ണ്​ പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന യോ​ഗ്യ​ത. അ​ത​ത്​ വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ത്രൈ​മാ​സ സ്​​പെ​ഷ​ലൈ​സേ​ഷ​ൻ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

അ​പേ​ക്ഷ ഫോ​റം www.qiams.in ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​ 044 48581896, 28252521, 9952086761, 8056008739 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - qiams journalism courses career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.