പൊൻകുന്നം: ജില്ലയിലെ സർക്കാർ, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 2025-26 വർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള അഡ്മിഷൻ കൗൺസലിങ്(സ്പോട്ട് അഡ്മിഷൻ) 15,16 തീയതികളിൽ നോഡൽ പോളിടെക്നിക് ആയ നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ നടത്തും.
റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കായാണ് കൗൺസലിങ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാനുള്ളവർ www.polyadmission.org എന്ന പോർട്ടലിൽ കൗൺസലിങ് രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി 14നകം രജിസ്ട്രേഷൻ പൂർത്തീകരിച്ച് സ്പോട്ട് അഡ്മിഷനെത്തുമ്പോൾ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവരണം.
അപേക്ഷകർ എല്ലാ അസ്സൽസർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദേശിച്ച ഫീസും(എ.ടി.എം കാർഡ്, ക്യുആർ കോഡ് മുഖേന), പി.ടി.എ ഫണ്ടും യൂനിഫോം ഫീസും (പണമായി) സഹിതം രക്ഷിതാവിനൊപ്പമെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.