അ​രു​ൺ കു​മാ​ർ ശ​ർ​മ (പ്രി​ൻ​സി​പ്പ​ൽ, ന്യൂ ​മി​ലേ​നി​യം സ്കൂ​ൾ)

പ​രീ​ക്ഷാ​പ്പേ​ടി മാ​റ്റാം, മി​ക​ച്ച വി​ജ​യം നേ​ടാം

വ​രാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ളും ആ​ശം​സ​ക​ളും നേ​രു​ന്നു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ​യെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല നി​ർ​ദേ​ശ​ങ്ങ​ളാ​ണ് താ​ഴെ ചേ​ർ​ക്കു​ന്ന​ത്

പ​രീ​ക്ഷ​ക്ക് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്

പ​ഠ​ന​മു​റി ഒ​രു​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ ഭാ​ഗം. പ​ഠ​ന​മേ​ശ​യി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളും സ്റ്റേ​ഷ​ന​റി​ക​ളും മാ​ത്രം അ​ടു​ക്കി​വെ​ക്കു​ക. ന​ന്നാ​യി പ്രാ​ർ​ഥി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ചെ​യ്യു​ക. അ​വ​സാ​ന നി​മി​ഷം പു​തി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് പ​ഠി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക. പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ ‘മൈ​ൻ​ഡ് മാ​പ്പി​ങ്’ രീ​തി ഉ​പ​യോ​ഗി​ക്കു​ക. വാ​യി​ച്ച കാ​ര്യ​ങ്ങ​ൾ ക​ണ്ണ​ട​ച്ച് ഓ​ർ​ത്തു​നോ​ക്കി​യ ശേ​ഷം എ​ഴു​തി​നോ​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ചെ​യ്തു ശീ​ലി​ക്കു​ക. ഒ​രു മാ​ർ​ക്കി​ന് ഏ​ക​ദേ​ശം ര​ണ്ടു മി​നി​റ്റ് എ​ന്ന ക​ണ​ക്കി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക (ഉ​ദാ​ഹ​ര​ണ​ത്തി​ന്, 2 മാ​ർ​ക്കി​ന്റെ ചോ​ദ്യ​ത്തി​ന് 4 മി​നി​റ്റ്).

പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം

പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം വി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. ക​ഠി​ന​മാ​യി പ​ഠി​ക്കു​ന്ന​തി​ന് പ​ക​രം പ്ര​ധാ​ന പോ​യ​ന്റു​ക​ൾ മാ​ത്രം ഓ​ർ​ത്തെ​ടു​ക്കു​ക. ഹാ​ൾ ടി​ക്ക​റ്റും പ​രീ​ക്ഷ​ക്ക് ആ​വ​ശ്യ​മാ​യ പേ​ന​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ത​ലേ​ന്നു​ത​ന്നെ ഒ​രു സ്ഥ​ല​ത്ത് എ​ടു​ത്തു​വെ​ക്കു​ക. ന​ന്നാ​യി ഉ​റ​ങ്ങു​ക.

പ​രീ​ക്ഷാ ദി​വ​സം

പ​രീ​ക്ഷാ ദി​വ​സം നേ​ര​ത്തേ എ​ഴു​ന്നേ​റ്റ് പ്ര​ധാ​ന ഫോ​ർ​മു​ല​ക​ളും ആ​ശ​യ​ങ്ങ​ളും ഒ​രി​ക്ക​ൽ​കൂ​ടി നോ​ക്കു​ക. ല​ഘു​വാ​യ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് കൃ​ത്യ​സ​മ​യ​ത്തി​ന് മു​മ്പേ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക. ഹാ​ൾ ടി​ക്ക​റ്റ് കൈ​യി​ലു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​നാ​വ​ശ്യ​മാ​യ പേ​പ്പ​റു​ക​ളോ പു​സ്ത​ക​ങ്ങ​ളോ കൈ​വ​ശം വെ​ക്ക​രു​ത്. മ​റ്റു​ള്ള​വ​രു​മാ​യു​ള്ള അ​നാ​വ​ശ്യ സം​സാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി മ​ന​സ്സ് ശാ​ന്ത​മാ​യി വെ​ക്കു​ക.

പ​രീ​ക്ഷാ ഹാ​ളി​ൽ

ഉ​ത്ത​ര​ക്ക​ട​ലാ​സ് ല​ഭി​ക്കു​മ്പോ​ൾ ക​വ​ർ പേ​ജി​ലെ വി​വ​ര​ങ്ങ​ൾ (റോ​ൾ ന​മ്പ​ർ, വി​ഷ​യം തു​ട​ങ്ങി​യ​വ) കൃ​ത്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക. ക​റു​പ്പ് അ​ല്ലെ​ങ്കി​ൽ നീ​ല ബോ​ൾ പോ​യ​ന്റ് പേ​ന മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. 15 മി​നി​റ്റ് സ​മ​യം ചോ​ദ്യ​ങ്ങ​ൾ വാ​യി​ക്കാ​നാ​യി മാ​റ്റി​വെ​ക്കു​ക. ചോ​ദ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി ഉ​ത്ത​ര​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യു​ക. അ​റി​യി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ൾ ക​ണ്ട് പ​രി​ഭ്ര​മി​ക്ക​രു​ത്, അ​റി​യു​ന്ന​വ​ക്ക് ആ​ദ്യം ഉ​ത്ത​രം ന​ൽ​കു​ക. ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​തു​മ്പോ​ൾ ക്ര​മം പാ​ലി​ക്കാ​ൻ ശ്ര​മി​ക്ക​ണം. സെ​ക്ഷ​നു​ക​ൾ മാ​റ്റി​ക്കൊ​ടു​ക്കാ​തെ എ​ഴു​താ​ൻ ശ്ര​ദ്ധി​ക്കു​ക. (ഉ​ദാ​ഹ​ര​ണ​ത്തി​ന്, സെ​ക്ഷ​ൻ ‘എ’​യി​ലെ എ​ല്ലാ ചോ​ദ്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്രം അ​ടു​ത്ത സെ​ക്ഷ​നി​ലേ​ക്ക് ക​ട​ക്കു​ക). ഓ​രോ ഉ​ത്ത​രം ക​ഴി​യു​മ്പോ​ഴും ഓ​രോ വ​രി വി​ടു​ക. പ്ര​ധാ​ന വാ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​ളു​പ്പ​മാ​കും. ഡ​യ​ഗ്ര​മു​ക​ൾ വ്യ​ക്ത​മാ​യി വ​ര​ക്കു​ക​യും ഭാ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക. ഒ​രു ചോ​ദ്യ​ത്തി​ൽ​ത​ന്നെ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​രു​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ഴു​തി സ​മ​യം ക​ള​യാ​തെ ചോ​ദി​ച്ച കാ​ര്യ​ത്തി​ന് മാ​ത്രം വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കു​ക. അ​ഡീ​ഷ​ന​ൽ ഷീ​റ്റു​ക​ൾ വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​വ​ക്ക് കൃ​ത്യ​മാ​യി ന​മ്പ​റു​ക​ൾ ന​ൽ​കു​ക​യും അ​വ​സാ​നം ന​ന്നാ​യി കെ​ട്ടു​ക​യും ചെ​യ്യു​ക.

പ​രീ​ക്ഷ​ക്ക് ശേ​ഷം

ഉ​ത്ത​ര​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​ടു​ത്ത പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കാ​ൻ ഇ​ത് നി​ങ്ങ​ളെ സ​ഹാ​യി​ക്കും.

Tags:    
News Summary - You can change the exam pattern and achieve great success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.