representative image

പ്ലസ്​വൺ സപ്ലിമെൻററി അലോട്ട്മെൻറ് നാളെ, ​പ്രവേശനം 23 വരെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി​െൻറ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് ഒക്ടോബർ 19ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

അലോട്ട്മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.inലെ Candidate Login-SWSലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽനിന്ന ലഭിക്കുന്ന അലോട്ട്മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സ്​കൂളിൽ പ്രവേശനത്തിന്​ ഹാജരാകണം.

അലോട്ട്മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെൻററി അലോട്ട്മെൻറിന്​ ശേഷമുള്ള വേക്കൻസി ജില്ല/ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.

മെറിറ്റ് ​േക്വാട്ടയിലോ, സ്പോർട്സ് ​േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. വിശദാംശങ്ങൾ 27ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - Plus One Supplementary Allotment tomorrow, admission till 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.