പ്ലസ് വൺ: സപ്ലിമെന്ററി അലോട്ട്​മെന്റിൽ പ്രവേശനം ഇന്നും നാളെയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. അ​ലോ​ട്ട്​​മെ​ന്റ് ല​ഭി​ച്ച​വ​ർ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പ് സ്കൂ​ളി​ൽ എ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. ഒ​ഴി​വു​ള്ള 54,303 സീ​റ്റു​ക​ളി​ലേ​ക്ക് 43,863 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്​​മെ​ന്റ് ന​ൽ​കി​യ​ത്. 72,808 പേ​രാ​ണ് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ച്ച​ത്. പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളു​ടെ വി​വ​രം 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്കൂ​ൾ / കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്കും. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - plus one supplementary allotment; admission would be held on september12 and 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.