ആസൂത്രണ ബോർഡ്​ പരീക്ഷ ക്രമക്കേട്; ഉദ്യോഗാർഥികളെ അഭിമുഖത്തിന്​ വിളിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന്​ വി​വാ​ദ​മാ​യ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ നി​യ​മ​ന​ത്തി​ന്​ അ​ഭി​മു​ഖം നി​ശ്​​ച​യി​ച്ച്​ പി.​എ​സ്.​സി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം വ​ഴി പു​തു​താ​യി ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച മൂ​ന്ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​നാ​ണ്​ അ​ഭി​മു​ഖം ന​ട​ത്തു​ക.

ക്ര​മ​ക്കേ​ട്​ ന​ട​ന്ന ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ചീ​ഫ്​ ത​സ്തി​ക​യി​ൽ ഒ​രാ​ളെ​യും പ്ലാ​നി​ങ് കോ​ഓ​ഡി​നേ​ഷ​ൻ ത​സ്തി​ക​യി​ൽ ര​ണ്ടു​പേ​രെ​യു​മാ​ണ്​ അ​ഭി​മു​ഖ​ത്തി​ന് വി​ളി​ച്ച​ത്. റാ​ങ്ക് ​ലി​സ്റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പെ​ഴ്​​സ്​​പെ​ക്ടി​വ്​ പ്ലാ​നി​ങ്​ ഡി​വി​ഷ​ൻ ത​സ്തി​ക​യി​ലേ​ക്കും ഒ​രാ​ൾ​ക്ക്​ അ​ഭി​മു​ഖ​മു​ണ്ട്. 25 മാ​ർ​ക്കാ​ണ്​ അ​ഭി​മു​ഖ​ത്തി​ന്.

മൂ​ന്നു ത​സ്തി​ക​ക​ളി​ലേ​ക്കു​മു​ള്ള പൊ​തു​പ​രീ​ക്ഷ​യി​ലാ​ണ്​ ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യ​ത്. പി.​എ​സ്.​സി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 54 മാ​ർ​ക്കി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ൾ ഓ​ൺ​സ്ക്രീ​ൻ മാ​ർ​ക്കി​ങ്ങി​ൽ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ വി​ട്ടു​പോ​യി​രു​ന്നു. നി​യ​മ​നം ന​ട​പ്പാ​യി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക്ക്​ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ ല​ഭി​ച്ച​പ്പോ​ഴാ​ണ്​ ക്ര​മ​ക്കേ​ട്​ വ്യ​ക്​​ത​മാ​യ​ത്. തു​ട​ർ​ന്ന്​​, പ​രീ​ക്ഷ​യെ​ഴു​തി​യ 228 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ വി​ട്ടു​പോ​യ 10 ചോ​ദ്യ​ങ്ങ​ൾ വീ​ണ്ടും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി പു​തി​യ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ചീ​ഫ്​ ത​സ്തി​ക​യി​ലെ പു​തി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഒ​രാ​ൾ പു​റ​ത്താ​വു​ക​യും പു​തു​താ​യി ഒ​രാ​ൾ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്തു. പ്ലാ​നി​ങ് കോ​ഓ​ഡി​നേ​ഷ​ൻ ത​സ്തി​ക​യി​ൽ ര​ണ്ടു​പേ​രാ​ണ്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പു​റ​ത്താ​യ​ത്. പു​തു​താ​യി ര​ണ്ടു​പേ​ർ ​ഉ​ൾ​പ്പെ​ട്ടു. ര​ണ്ടു ത​സ്തി​ക​യി​ലും നി​യ​മ​നം ല​ഭി​ച്ച ര​ണ്ടു​പേ​ർ പു​തി​യ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ട്.

Tags:    
News Summary - Planning Board exam malpractice; candidates called for interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.