രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ പിഎച്ച്.ഡി

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2022 നവംബർ സെഷനിലേക്കുള്ള പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി ആൻഡ് പ്ലാന്റ് സയൻസിലാണ് ഗവേഷണപഠനം. വിജ്ഞാപനം www.rgcb.res.inൽ.

യോഗ്യത: മാസ്റ്റേഴ്സ് ഡിഗ്രി (ലൈഫ് സയൻസസ്/അഗ്രികൾചറൽ/എൻവയൺമെന്റൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ്. അഞ്ച് വർഷത്തെ പ്രാബല്യമുള്ള യു.ജി.സി/സി.എസ്.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി/ഡി.എസ്.ടി-ഇൻസ്പെയർ/തത്തുല്യ ജൂനിയർ റിസർച് ഫെലോഷിപ് യോഗ്യത നേടിയിരിക്കണം.

പ്രായപരിധി 26. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ് 500 രൂപ. നവംബർ 30നകം ഓൺലൈനായി അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്നവർ സെമസ്റ്റർ ഫീസായി 5000 രൂപ വീതവും പത്ത് സെമസ്റ്ററുകൾ പിന്നിടുമ്പോൾ 10,000 രൂപ വീതവും അടക്കണം. എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.

Tags:    
News Summary - Ph.D in Rajiv Gandhi Biotechnology Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.