അഗ്രികൾചറൽ മാർക്കറ്റിങ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ്

ജ​യ്പു​രി​ലെ ചൗ​ധ​രി ച​ര​ൺ സി​ങ് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ മാ​ർ​ക്ക​റ്റി​ങ് 2023-25 ബാ​ച്ചി​​ലേ​ക്കു​ള്ള പി.​ജി.​ഡി.​എം അ​ഗ്രി​ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ഫെ​ബ്രു​വ​രി 28 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഗ്രി ഇ​ൻ​പു​ട്ട് ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, അ​ഗ്രി റീ​ട്ടെ​യി​ൽ, എ​ഫ്.​എം.​സി.​ജി, അ​ഗ്രി ക​മ്മോ​ഡി​റ്റി, വെ​യ​ർ​ഹൗ​സ്, ലോ​ജി​സ്റ്റി​ക് മു​ത​ലാ​യ മേ​ഖ​ല​ക​ളി​ലാ​ണ് തൊ​ഴി​ല​വ​സ​രം. ര​ണ്ടു വ​ർ​ഷ​ത്തെ ഫു​ൾ​ടൈം റെ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സാ​ണ്.

യോ​ഗ്യ​ത: അ​ഗ്രി​ക​ൾ​ച​ർ സ​യ​ൻ​സ്/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം.

എ​സ്.​സി/​എ​സ്.​ടി/​പി.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക്/​ത​ത്തു​ല്യ ഗ്രേ​ഡ്. ഐ.​​ഐ.​എം-​കാ​റ്റ് 2022, സി​മാ​റ്റ്-2023 സ്കോ​ർ വേ​ണം. ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്രോ​സ്​​പെ​ക്ട​സ് www.ccsniam.gov.inൽ. ​ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 1200 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 600 രൂ​പ.

പി.​ജി.​ഡി.​എം-​എ.​ബി.​എം പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ കോ​ഴ്സ് ഫീ​സാ​യി 7,20,000 രൂ​പ​യും ബോ​ർ​ഡി​ങ് ആ​ൻ​ഡ് ലോ​ഡ്ജി​ങ് ഫീ​സാ​യി 1,80,000 രൂ​പ​യും ഗ​ഡു​ക്ക​ളാ​യി അ​ട​ക്ക​ണം.

അ​ഖി​ലേ​ന്ത്യാ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. പ്ലേ​സ്മെ​ന്റ് സ​ഹാ​യം ല​ഭി​ക്കും.


നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിൽ ഇന്റഗ്രേറ്റഡ് ജറിയാട്രിക് കെയർ പി.ജി ഡിപ്ലോമ

​അ​പേ​ക്ഷ ജ​നു​വ​രി 26 വ​രെ

ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ ഡി​ഫ​ൻ​സ് ജ​നു​വ​രി അ​വ​സാ​ന​വാ​രം ​ആ​രം​ഭി​ക്കു​ന്ന ഏ​ക​വ​ർ​ഷ പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​ൻ ഡി​​പ്ലോ​മ ഇ​ൻ ഇ​ന്റ​ഗ്രേ​റ്റ​ഡ് ജ​റി​യാ​ട്രി​ക് കെ​യ​ർ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വൃ​ദ്ധ​ജ​ന സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠ്യ​പ​ദ്ധ​തി​യാ​ണി​ത്. സീ​റ്റു​ക​ൾ 25.

യോ​ഗ്യ​ത: ബി​രു​ദം. സോ​​ഷ്യോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ, ആ​​​ന്ത്രോ​പ്പോ​ള​ജി, സൈ​ക്കോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലും ന​ഴ്സി​ങ്, ഹോം ​സ​യ​ൻ​സ് അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലും ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. വൃ​ദ്ധ​ജ​ന പ​രി​പാ​ല​ന സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു നേ​ടി​യ പ്ര​വൃ​ത്തി​പ​രി​ച​യം/​പ​രി​ശീ​ല​നം അ​ഭി​കാ​മ്യം. പ്രാ​യം 21-40.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, അ​പേ​ക്ഷ​ഫോ​റം www.nisd.gov.inൽ. ​വി​ലാ​സം: Director, National Institute of Social Defence, Plot No G 2, Dwarka, sector 10, New Delhi 110075. Ph: 011-20893999/20893989. യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്റെ​യും ഇ​ന്റ​ർ​വ്യൂ​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

Tags:    
News Summary - PGDM Agri Business Management at National Institute of Agricultural Marketing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.