കാപ്പി കുടിച്ച്​ ജോലി ചെയ്യണോ​? വരൂ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്​മെൻറ് പഠിക്കാം

കാപ്പി കുടിക്കാൻ ഇഷ്​ടമില്ലാത്തവർ കുറവായിരിക്കണം. കാപ്പി രുചിക്കുന്നതു തന്നെ ​ഒരു ജോലിയായാലോ? കാപ്പിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി പാഠ്യപദ്ധതി തന്നെ നിലവിലുണ്ട്​. അതാണ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്​മെൻറ്​. 12 മാസമാണ്​ കോഴ്​സി​െൻറ കാലാവധി.

അപേക്ഷ സെപ്​റ്റംബർ 16നകം നൽകണം. കോഫി ടെസ്​റ്ററാകുന്നതിനുള്ള പ്രത്യേക പരിജ്​ഞാനവും ഈ കോഴ്​സിലൂടെ ലഭിക്കും. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്. കോഫി ടേസ്‌റ്റർ നിയമനത്തിനും ഈ യോഗ്യത സഹായകമാണ്.

ഇന്ത്യൻ കോഫി ബോർഡി​െൻറ ആഭിമുഖ്യത്തിൽ ബെംഗലൂരുവിനടത്ത്​ ചികമാംഗലൂരിലെ സി.സി.ആർ.ഐയിൽ വെച്ചാണ്​ കോഴ്​സ്​ നടത്തുന്നത്​. പഠിച്ചിറങ്ങുന്നവർക്ക്​ ഇന്ത്യൻ കോഫി ഇൻഡസ്​ട്രിയിലും എക്​സ്​പോർട്ട്​ ഡിവിഷനിലും കാപ്പി ഉൽപ്പാദന മേഖലയും മറ്റും ക്വാളിറ്റി മാനേജ്​മെൻറ്​ ഡിവിഷനിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്​.

ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയിലൊന്നെങ്കിലും അടങ്ങിയ ബിരുദം, ഏതെങ്കിലും ആഗ്രികൾചറൽ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാർക്ക്, ജനുവരി 5നു നടത്തുന്ന ഇന്റർവ്യൂ, ‌നാവിന്റെ സംവേദനശേഷി പരിശോധന എന്നിവ ആസ്പദമാക്കിയാണ് തെരഞ്ഞെടുപ്പ്​. കോഴ്‌സ് ഫീ രണ്ടര ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക്​ www.indiacoffee.org കാണുക. 

Tags:    
News Summary - PGDCQM course apply now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.