ബിരുദാനന്തര ബിരുദ മെഡിക്കൽ, ഡെൻറൽ കോഴ്സ്​ പ്രവേശനം

തിരുവനന്തപുരം: 2021^22 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ/​െഡൻറൽ കോഴ്സുകളിലെ പ്രവേശന നടപടികൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും.

സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്​.സി/എസ്​.ടി വിഭാഗക്കാർ മാത്രം), കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്​.ഇ.ബി.സി/ഒ.ഇ.സി/ മിശ്ര വിവാഹിതരുടെ മക്കൾ), നിശ്ചിത മാതൃകയിലുള്ള വരുമാന സർട്ടിഫിക്കറ്റ് (എസ്​.സി/എസ്​.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെ ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർക്ക് ഫീസാനുകൂല്യങ്ങൾക്കായി), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്​/ ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം), ഇ.ഡബ്ല്യൂ.എസ്​ സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക്), മൈനോറിറ്റി ​േക്വാട്ട സീറ്റിലേക്ക്​ വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി​െവച്ച്​ നിർദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്​ലോഡ്​ ചെയ്യണം.

Tags:    
News Summary - PG Medical Dental Courses Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.