എം.ബി.ബി.എസ്/ബി.ഡി.എസ്: രണ്ടാം ഘട്ട അലോട്ട്​മെന്‍റ്​ ഓപ്​ഷൻ കൺഫർമേഷന്​ അവസരം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2021 വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികൾ ഇന്ന്​ ആരംഭിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്​സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഓൺലൈൻ കാൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം 8.3.2022 മുതൽ 11.03.2022 രാവിലെ 10 വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

11 ന്​ രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്​സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്​മെന്‍റ്​ 14ന്​ വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ബാക്കി തുക (ബാധകമെങ്കിൽ) 15ന്​ വൈകീട്ട്​ നാല്​ മുതൽ 19ന്​ ഉച്ചക്ക്​ രണ്ടുവരെ തീയതികളിൽ ഓൺലൈൻ പേമെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കണം. ഫീസ് ബാക്കി തുക അടച്ചതിനുശേഷം വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജിൽ 16 മുതൽ 19 ന്​​ ഉച്ചക്ക് രണ്ടിന്​ മുമ്പ് ഹാജരായി പ്രവേശനം നേടണം.

പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


Tags:    
News Summary - MBBS and BDS: opportunity for Second Stage Allotment Option Confirmation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.