കോട്ടയം: സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ, തയാറെടുപ്പുകൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ അമാന്തം. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ നൂറുകണക്കിന് അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഈ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തണമെങ്കിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഉത്തരവ് ഇറങ്ങിയ ശേഷം പത്രങ്ങളിൽ ഉൾപ്പെടെ മുൻകൂട്ടി അറിയിപ്പ് കൊടുത്തു വേണം ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ച നടത്താൻ. തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കൂടിക്കാഴ്ചയുടെ സമയവും തീയതിയും നിശ്ചയിക്കേണ്ടത്. ഉത്തരവ് ഇറങ്ങാൻ ഇനിയും വൈകിയാൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് അധ്യാപക നിയമനം നടത്താൻ സാധിക്കില്ല.
കഴിഞ്ഞവർഷം ഏറെ മുറവിളികൾക്കൊടുവിൽ മേയ് 30നാണ് താൽക്കാലിക അധ്യാപക നിയമനം നടത്താൻ ഉത്തരവ് ഇറങ്ങിയത്. അതേസമയം, അധ്യയന വർഷാരംഭത്തിനു മുമ്പ് സ്കൂളുകളിൽ വേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സർക്കുലർ മുൻകൂട്ടി ഇറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.