Posted On
date_range Updated On
date_range മോപ് അപ് അലോട്ട്മെന്‍റിനുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി
തിരുവനന്തപുരം: 2022 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്, ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ) കോഴ്സിലേക്കുള്ള മോപ് അപ് അലോട്ട്മെന്‍റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം 24.11.2022 മുതൽ 26.11.2022 രാവിലെ 10 വരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ഉണ്ടായിരിക്കും.
പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച 2022 വർഷത്തെ ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് ഡി.എൻ ബി പോസ്റ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് മേൽ തീയതികൾക്കുള്ളിൽ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാം. 26.11.2022 രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി 26.11.2022ന് താൽക്കാലിക മോപ് അപ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ സൈറ്റിലെ വിജ്ഞാപനം കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.