കാമ്പസില്ലാതെ ബോംബെ െഎ.െഎ.ടിയും; പഠനം ഒാൺലൈനിൽ

മും​ബൈ: ബോംെ​മ്പ െഎ.െ​എ.​ടി ക്ലാ​സു​ക​ളും ഒാ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​ന്ന സെ​മെ​സ്​​റ്റ​റി​ൽ കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​കി​ല്ലെ​ന്നും ഒാ​ൺ ലൈ​ൻ ക്ലാ​സു​ക​ൾ​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രു​ന്ന​താ​യും െഎ.െ​എ.​ടി ബോം​ബെ ഡ​യ​റ​ക്​​ട​ർ സു​ഭാ​ഷി​സ്​ ചൗ​ധ​രി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച രാ​ത്രി ന​ട​ന്ന സെ​ന​റ്റ്​ ച​ർ​ച്ച​യി​ലാ​ണ്​ അ​ടു​ത്ത സെ​മ​സ്​​റ്റ​ർ പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്നും അ​തി​നാ​ൽ അ​വ​ർ​ക്ക്​ സാ​ങ്കേ​തി​ക ത​യ്യാ​റെ​ടു​പ്പി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​തു​മ​റി​ക​ട​ക്കാ​ൻ അ​വ​രെ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്നും സു​ഭാ​ഷി​സ്​ ചൗ​ധ​രി പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ്​ രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​മാ​യ െഎ.െ​എ.​ടി ഇ​ത്ത​രം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. മ​റ്റ്​ െഎ.െ​എ.​ടി​ക​ളും ഇ​ത്​ പി​ന്തു​ട​രു​മെ​ന്ന്​ ക​രു​തു​ന്നു.

ബോം​ബെ െഎ.െ​എ.​ടി​യു​ടെ 62 വ​ർ​ഷ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു അ​ധ്യ​യ​ന വ​ർ​ഷം കാ​മ്പ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​താ​കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.