പഠിച്ചിട്ട് പോയാൽ മതി; അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ തോൽവി സമ്പ്രദായം കൊണ്ടു വരാൻ ഒഡിഷ സർക്കാർ

ഭുവനേശ്വർ: അഞ്ച്, എട്ട് ക്ലാസുകളിൽ തോൽവി സമ്പ്രദായം കൊണ്ടു വരാൻ തീരുമാനവുമായി ഒഡിഷ സർക്കാർ. ഈ അധ്യന വർഷം മുതൽ നടപ്പിലാക്കും. 2010ലെ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള ആക്ട് പ്രകാരമാണ് തീരുമാനം.

സ്റ്റേറ്റ് സ്കൂൾ ആൻഡ് മാസ്സ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റെ അറിയിപ്പനുസരിച്ച് അഞ്ച്, എട്ട് ക്ലാസുകളിൽ എല്ലാ അക്കാദമിക വർഷത്തിന്‍റെയും അവസാനം പൊതു പരീക്ഷയുണ്ടാവും. ഇതിൽ തോൽക്കുന്നവർക്ക് പുനഃപരീക്ഷക്കുള്ള അവസരം നൽകും. ഫലം പ്രഖ്യാപിച്ച് 2 മാസത്തിനുള്ളിൽ ഇതുണ്ടാകും. പാസായില്ലെങ്കിൽ വീണ്ടും അതേ ക്ലാസിൽ പഠിക്കേണ്ടി വരും. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാതെ ഒരുകുട്ടിയെയും സ്കൂളുകളിൽ നിന്ന് പുറത്താക്കില്ലെന്നും അവർ ഉറപ്പ് തരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യ ഗവൺമെന്‍റ് 2010ലെ വിദ്യാഭ്യാസ ആക്ട് പരിഷ്കരിച്ചിരുന്നു. 2019ലെ വിദ്യാഭ്യാസ അവകാശ നി‍യമ ഭേദഗതി കഴിഞ്ഞ് 5 വർഷം കഴിഞ്ഞാണ് ഈ ഭേദഗതി നിലവിൽ വരുന്നത്.

Tags:    
News Summary - Odisha govt introduces fail system in Class 5 and 8 annual exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.