തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷം കേരളത്തിലെ ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും, ബി.എസ്സി (എം.എല്‍.ടി), ബി.എസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എല്‍.പി, ബി.എസ്സി എം.ആര്.ടി, ബി.എസ്സി മെഡിക്കല്‍ മൈക്രോബയോളജി, ബി.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുമുളള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.സര്‍വിസ് വിഭാഗക്കാര്‍ ഉള്‍പ്പെടെ അപേക്ഷകര്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 16ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ടും പ്രോസ്പെക്ടസ് ക്ലോസ് 7.7 പ്രകാരമുളള അനുബന്ധ രേഖകളും 18-ന് വൈകീട്ട് അഞ്ചിനകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിക്കണം.
സർവിസ് വിഭാഗക്കാര്‍ അപേക്ഷയുടെ പകര്‍പ്പ് ഓഫിസ് മേലധികാരി വഴി വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കേതാണ്.അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗം 600 രൂപ, എസ്.സി/എസ്.ടി വിഭാഗം 300 രൂപ, സർവിസ് വിഭാഗം 600 രൂപ.
കെ.ഇ.എ.എം 2017ലൂടെ എൻജിനീയറിങ്/ആർകിടെക്ച ര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകള്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സിലേക്ക് പ്രവേശനത്തിനായി ഇതിനോടകം അപേക്ഷിക്കുകയും, നേറ്റിവിറ്റി തെളിയിക്കുന്നതിനോ സാമുദായിക/പ്രത്യേക/ശാരീരിക അവശത വിഭാഗ സംവരണത്തിനോ മറ്റാനുകൂല്യങ്ങള്ക്കായോ അനുബന്ധ രേഖകള്‍ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള അപേക്ഷകര്‍ നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവരുടെ വെബ്പേജില്‍ KEAM 2017 അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകുന്നതാണ്.
അത്തരം അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം നേറ്റിവിറ്റി തെളിയിക്കുന്നതിനോ സംവരണത്തിനും മറ്റ് ആനുകൂല്യങ്ങള്ക്കുമായോ അനുബന്ധ രേഖകള്‍ വീണ്ടും അയക്കേണ്ടതില്ല. ഇത്തരം അപേക്ഷകര്‍ അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
വിശദമായ ഓഫിസ് വിജ്ഞാപനവും സര്‍ക്കാര്‍ അംഗീകൃത പ്രോസ്പെക്ടസും പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.