മഞ്ചേരി നഴ്സിങ് കോളജിന് നഴ്സിങ് കൗൺസിൽ അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഴ്സിങ് കോളജിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ (ഐ.എൻ.സി) അനുമതി ലഭിച്ചു. പ്രവേശനാനുമതി നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര നഴ്സിങ് കൗൺസിൽ അധികൃതർ കഴിഞ്ഞമാസം മെഡിക്കൽ കോളജിലെത്തി പരിശോധന നടത്തിയിരുന്നു.

അനുമതി ലഭിച്ചതോടെ ഭരണവിഭാഗത്തില്‍ രണ്ടു ജീവനക്കാരെ നിയമിച്ച് സർക്കാർ ഉത്തരവായി. സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക് തസ്തികകളിലാണ് നിയമനം നല്‍കിയത്. ഭരണവിഭാഗം ഓഫിസ് തുറക്കുന്നതോടെ പ്രവേശന നടപടികള്‍ വേഗത്തിലാകും.

ആരോഗ്യ സര്‍വകലാശാലയുടെയും കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗണ്‍സിലിന്‍റെയും (കെ.എന്‍.എം.സി) അനുമതി നേരത്തേ ലഭിച്ചിരുന്നു. ഈ വര്‍ഷം ബി.എസ്.സി നഴ്സിങ്ങില്‍ സംസ്ഥാന പട്ടികയില്‍നിന്ന് 60 പേര്‍ക്കാണ് പ്രവേശനം നല്‍കുക.

Tags:    
News Summary - Nursing Council approval for Mancheri Nursing College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.