കേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ) 2018-19 വർഷത്തെ ഫിസിക്സിൽ ഇൻറഗ്രേറ്റഡ് എം.എസ്സി- പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം http://ims.niser.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫിസിക്സ് മുഖ്യവിഷയമായോ ഫിസിക്കൽ സയൻസിലോ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ എൻജിനീയറിങ് ഫിസിക്സിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഫൈനൽ േയാഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. JAM/JEST 2018 ൽ യോഗ്യത നേടണം.
അപേക്ഷ ഒാൺലൈനായി http://ims.niser.ac.in/ Online application registration and login.action ൽ സമർപ്പിക്കാം. അപേക്ഷ ഫീസ് ഏർപ്പെടുത്തിയിട്ടില്ല.
JAM/JEST 2018 സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപട്ടിക തയാറാക്കി അഭിമുഖ പരീക്ഷക്ക് െതരഞ്ഞെടുക്കും. മേയ് 18,19 തീയതികളിലാണ് ഇൻറർവ്യൂ.
പി.എച്ച്ഡി- 2018 ജൂൈല 27 ന് ആരംഭിക്കുന്ന പി.എച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി www.nicer.ac.in ൽ മാർച്ച് 26 വരെ സ്വീകരിക്കും. നൈസറിെൻറ ബയോളജി, കെമിക്കൽ, ഫിസിക്സ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്കൂളുകളിലേക്കാണ് പി.എച്ച്ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനാവസരം.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ / തത്തുല്യ സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് എം.ടെക് ബിരുദവും സി.എസ്.െഎ.ആർ-യു.ജി.സി നെറ്റ്/ േഗറ്റ്/ ജിപാറ്റ്/ JEST/ INSPIRE/JGEEBILS/ NBHM ഫെലോഷിപ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ ചുരുക്കപട്ടിക തയാറാക്കി എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പി.എച്ച്ഡി യോഗ്യത ലഭിക്കുന്നവർക്ക് ആദ്യത്തെ രണ്ടുവർഷക്കാലം പ്രതിമാസം 25,000 രൂപയും തുടർന്നുള്ള വർഷത്തിൽ പ്രതിമാസം 28,000 രൂപയും സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.niser.ac.inൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.