15 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്​സ്​; ബി.ടെക്കിന്​ 1080, എം.ടെക്കിന്​ 78 സീറ്റുകൾ വർധിക്കും

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലയിലെ 15 സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിൽ പുതിയ ബി.ടെക്​, എം.ടെക്​ കോഴ്​സുകൾക്ക്​ സർക്കാർ അനുമതി. ഒന്ന്​ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജാണ്​.

പുതിയ കോഴ്​സുകൾ വഴി 1080 ബി.ടെക്​, 78 എം.ടെക്​ സീറ്റുകൾ വർധിക്കും​. ബി.ടെക്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ആറ്​ കോളജുകളിലായി 330 ഉം, കമ്പ്യൂട്ടർ സയൻസിന്​ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​) അഞ്ച്​ കോളജുകളിലായി 300 ഉം ​േ​റാബോട്ടിക്​സ്​ ആൻഡ്​ ഒാ​േട്ടാമേഷനിൽ നാല്​ കോളജുകളിലായി 240 ഉം സീറ്റുകൾ കൂടും.

കോളജ്​, കോഴ്​സ്​, സീറ്റ്​ ക്രമത്തിൽ

കാലടി ആദിശങ്കര, ബി.ടെക് ഇൻ ​ റോബോട്ടിക്​ ആൻഡ്​​ ഒാ​േട്ടാമേഷൻ, 60. കോട്ടയം അമൽജ്യോതി, എം.ടെക്​, കെമിക്കൽ (എൻവയൺമെൻറൽ എൻജിനീയറിങ്​) 18. തൃശൂർ ജ്യോതി​, ബി.ടെക്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ആൻഡ്​​ ഡാറ്റ സയൻസ്​, 60. തിരുവനന്തപുരം മരിയൻ​, ബി.ടെക്​, കമ്പ്യൂട്ടർ സയൻസ്​, 30 (അധിക ബാച്ച്​). എറണാകുളം മുത്തൂറ്റ്​ ​,

എം.ടെക്​ കമ്പ്യൂട്ടർ സയൻസ്​ (​ൈസബർ സെക്യൂരിറ്റി) 24, ബി.ടെക്​ കമ്പ്യൂട്ടർ സയൻസ്​ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​) 60. കുറ്റിപ്പുറം എം.ഇ.എസ്​​, ബി.ടെക്​ ബയോമെഡിക്കൽ, 60, ബി.ടെക്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ​, 60. എറണാകുളം രാജഗിരി​, ബി.ടെക്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​​, 60. കോട്ടയം സെയ്​ൻറ്​ഗിറ്റ്​സ്, ബി.ടെക്​ റോബോട്ടിക്​ ആൻഡ്​​ ഒാ​േട്ടാമേഷൻ 60 (അധിക ബാച്ച്​).

ആലപ്പുഴ ശ്രീബുദ്ധ, ബി.ടെക്​ കമ്പ്യൂട്ടർ സയൻസ്​ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ആൻഡ്​​ മെഷീൻ ലേണിങ്​), 60. ഫുഡ്​ ടെക്​നോളജി, 30. തിരുവനന്തപുരം എസ്​.സി.ടി, ബി.ടെക്​ കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ ആൻഡ്​​ മെഷീൻ ലേണിങ്​), 60.

പാല സെൻറ്​ ജോസഫ്​, ബി.ടെക്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​​, 60. ​എറണാകുളം ടോക്​ എച്ച്​​, എം.ടെക്​ ഇൻ കമ്പ്യൂട്ടർ സയൻസ്​ (ഡാറ്റ സയൻസ്​), 18. ബി.ടെക്​ ഇൻ ഇലക്​ട്രിക്കൽ ആൻഡ്​​ കമ്പ്യൂട്ടർ എൻജിനീയറിങ്​, 30. കണ്ണൂർ വിമൽജ്യോതി, ​ബി.ടെക്​ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​​, 30.

കമ്പ്യൂട്ടർ സയൻസ്​ (അധിക ബാച്ച്​) 60. വാഴക്കുളം വിശ്വജ്യോതി, ബി.ടെക്​ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, 60. ആറ്റിങ്ങൽ രാജധാനി, എം.ടെക്​ സിവിൽ എൻജിനീയറിങ്​ (സ്​ട്രക്​ചറൽ എൻജിനീയറിങ്​), 18. ബി.ടെക്​ റോബോട്ടിക്​സ്​ ആൻഡ്​​ ഒാ​േട്ടാമേഷൻ, 60.  ​

Tags:    
News Summary - New course in 15 self-financing colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.