ഒന്നാം വർഷ യു.ജി, പി.ജി അക്കാദമിക കലണ്ടറിന്​ അംഗീകാരം; ആഴ്​ചയിൽ ആറ്​ അധ്യയനദിനങ്ങൾ

ന്യൂഡൽഹി: യു.ജി, പി.ജി ഒന്നാം വർഷ കോഴ്​സുകൾക്കുള്ള പുതിയ അക്കാദമിക കലണ്ടറിന് യു.ജി.സി(യുനിവേഴ്​സിറ്റി ഗ്രാൻറ്സ്​​ കമീഷൻ)​ അംഗീകാരം നൽകി. മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവധി ദിനങ്ങളും ഇടവേളകളും വെട്ടിക്കുറക്കുകയും ആഴ്​ചയിലെ പ്രവൃത്തി ദിനങ്ങൾ ആറ്​ ദിവസമാക്കുകയും ചെയ്​തിട്ടുണ്ട്​. നഷ്​ടപ്പെട്ട പഠന സമയങ്ങൾ നികത്തുന്നതിനാണ്​ പുതിയ നടപടി.

ഒന്നാം വർഷ വിദ്യാർഥികള​ുടെ ക്ലാസുകൾ നവംബർ മുതൽ തുടങ്ങും. നവംബർ 30ന്​ ശേഷം പുതിയ അഡ്​മിഷനുകൾ അനുവദിക്കില്ല.

കോവിഡ്​ 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ്​ യു.ജി.സി പുതുക്കിയ അക്കാദമിക കലണ്ടറിന്​ അനുമതി നൽകിയതെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ 29ന്​ യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ബദൽ അക്കാദമിക കലണ്ടർ പുറത്തിറക്കിയിരുന്നു. സർവകലാശാലകൾ അവസാന വർഷ/ ടെർമിനൽ സെമസ്​റ്റർ പരീക്ഷ ജൂലൈ ഒന്നിനും 15നും ഇടയിൽ നടത്തണമെന്നും ഫലം മാസാവസാനം പ്രഖ്യാപിക്കണമെന്നും അതിൽ നിർദേശിച്ചിരുന്നു.

അതേസമയം, ലോക്​ഡൗൺ മൂലവും മറ്റും രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പരാധീനതകൾ ഒഴിവാക്കാനായി നവംബർ 30​ വരെ അഡ്​മിഷൻ റദ്ദാക്കുകയോ മൈഗ്രേറ്റ്​ ചെയ്യുകയോ ചെയ്​താൽ​ പ്രത്യേക കേസായി പരിഗണിച്ച്​ മുഴുവൻ ഫീസും തിരികെ നൽകുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.