ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാര്‍ക്ക് വീണ്ടും കുറച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി. പരീക്ഷയിൽ അഞ്ച് ശതമാനം സ്കോർ നേടിയവർക്കെല്ലാം പി.ജി പ്രവേശനം നേടാം.
മെഡിക്കൽ സയൽസ് പഠനവുമായി ബന്ധപ്പെട്ട ദേശീയ പരീക്ഷ ബോർഡാണ് കട്ട് ഓഫ് മാര്‍ക്ക് കുറച്ചെന്ന് പ്രഖ്യാപിച്ചത്. ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാർ, ഒ.ബി.സി, എസ്.സി/എസ്.ടി വിഭാങ്ങൾക്കെല്ലാം ഇത് ബാധകമാണ്.
നേരത്തെ നീറ്റ് പിജി ഫലം പ്രഖ്യാപിച്ചപ്പോൾ പൊതുവിഭാഗത്തിന് 50 ശതമാനവും,ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനവും, സംവരണവിഭാഗങ്ങള്‍ക്ക് 40 ശതമാനവുമായിരുന്നു കട്ട് ഓഫ് മാര്‍ക്ക്. ഇത് പിന്നീട് 15 ശതമാനമായി കുറച്ചു. നൂറ് കണക്കിന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കട്ട് ഓഫ് മാര്‍ക്ക് കുറക്കൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.