Posted On
date_range Updated On
date_range നീറ്റ് (പി.ജി) കൗൺസലിങ് സെപ്റ്റംബർ ഒന്നിന് തുടങ്ങും
ന്യൂഡൽഹി: ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള നീറ്റ് (പി.ജി) കൗൺസലിങ് സെപ്റ്റംബർ ഒന്നിന് തുടങ്ങും.
നീറ്റ് പി.ജി 2022 പരീക്ഷ പാസായവർക്കായി സംസ്ഥാന മെഡിക്കൽ കോളജുകൾ, ഡെന്റൽ കോളജുകൾ, കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്കാണ് ഒരേസമയം ഓൺലൈനായി പ്രവേശന നടപടി തുടങ്ങുന്നത്.
2021ലെ നീറ്റ് സൂപ്പർ സ്പെഷാലിറ്റി (നീറ്റ് എസ്.എസ്) വിഭാഗത്തിൽ 748 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കണക്കിലെടുത്ത് പെർസൈന്റൽ കട്ട് ഓഫ് പരിഗണിക്കാതെ രണ്ടാം വട്ട പ്രത്യേക കൗൺസലിങ്ങും നടത്തും. ഇത് ചൊവ്വാഴ്ച തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.