നീറ്റ് പി.ജി ആൻഡ് എം.ഡി.എസ് കൗൺസലിങ് ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ ഒന്നു മുതൽ

നീറ്റ്, പി.ജി 2022 മെഡിക്കൽ, ഡെന്റൽ ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. 50 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കും കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ/ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് തുടങ്ങിയവയുടെ മുഴുവൻ സീറ്റുകളിലേക്കും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് (MCC) ദേശീയ തലത്തിൽ സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ www.mcc.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫസ്റ്റ്റൗണ്ട്, സെക്കൻഡ് റൗണ്ട്, മോപ്-അപ് റൗണ്ട്, സേ വേക്കൻസി റൗണ്ട് എന്നിങ്ങനെ നാലു ഘട്ടമായാണ് അലോട്ട്മെന്റ് നടപടി.

ആദ്യ റൗണ്ടിലേക്കുള്ള ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചക്ക് 12 മണി വരെ നടത്തും. www.mcc.nic.inൽ ഇതിന് സൗകര്യം ലഭിക്കും. നാലിന് വൈകീട്ട് എട്ടു മണി വരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 2-5 വരെ. ചോയ്സ് ലോക്കിങ് അഞ്ചിന് ഉച്ചക്കുശേഷം മൂന്നു മുതൽ 11.55 വരെ. നടപടികൾ പൂർത്തിയാക്കി ആദ്യ സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ എട്ടിന് പ്രഖ്യാപിക്കും. സെപ്റ്റംബർ ഒമ്പതിനും 13നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.

സെക്കൻഡ് റൗണ്ട് അലോട്ട്മെന്റിലേക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 19 മുതൽ 21 ഉച്ചക്ക് 12 മണി വരെ. വൈകീട്ട് എട്ടു മണി വരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ്, ലോക്കിങ് 19-22 വരെ. സെക്കൻഡ് സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 25ന്. 26 മുതൽ ഒക്ടോബർ ഒന്നു വരെ റിപ്പോർട്ട് ചെയ്ത് നടപടിക്രമം പാലിച്ച് അഡ്മിഷൻ നേടാം.

ഓൾ ഇന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്അപ് റൗണ്ട് കൗൺസലിങ് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് ഒക്ടോബർ ആറു മുതൽ ഒമ്പതു വരെ. ചോയ്സ് ഫില്ലിങ്/ലോക്കിങ് ഒക്ടോബർ ഏഴു മുതൽ 10 വരെ. സീറ്റ് അലോട്ട്മെന്റ് ഒക്ടോബർ 13ന്. 14നും 18നും ഇടയിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം.

ഓൺലൈൻ സേ വേക്കൻസി റൗണ്ടിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഒക്ടോബർ 20-21 തീയതികളിൽ പൂർത്തിയാക്കി ഒക്ടോബർ 22ന് സീറ്റ് അലോട്ട് ചെയ്യും. ഇതിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷനോ ഫീസ് പേമെന്റോ ചോയ്സ് ഫില്ലിങ്ങോ ആവശ്യമില്ല. ഒക്ടോബർ 23നും 31നും മധ്യേ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം.

Tags:    
News Summary - NEET PG and MDS Counseling Online Registration from 1st September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.