നീറ്റ്-എം.ഡി.എസ് 2025ൽ യോഗ്യത നേടിയവർക്ക് 50 ശതമാനം അഖിലേന്ത്യാ േക്വാട്ട സീറ്റുകളിലേതടക്കമുള്ള പ്രവേശനത്തിന് ഓൺലൈൻ കൗൺസലിങ്, ചോയിസ് ഫില്ലിങ്, ലോക്കിങ്, രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. മൂന്ന് റൗണ്ടുകളായിട്ടാണ് സീറ്റ് അലോട്ട്മെന്റ്.
ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെന്റും സംഘടിപ്പിക്കും. ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും സ്ഥാപനങ്ങളും പ്രവേശന നടപടികളും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്സൈറ്റായ www.mcc.nic.in ൽ ലഭിക്കും.
ഒന്നാം റൗണ്ട് ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ, ഫീസ് പേമെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കുന്നതിന് ജൂൺ 30 രാത്രി 11.55 വരെ സമയം ലഭിക്കും. ജൂലൈ മൂന്നിന് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. നാലു മുതൽ എട്ടു വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ ജൂലൈ 12 മുതൽ 15 വരെ. 13 മുതൽ 16 വരെ ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കാം. 18ന് അലോട്ട്മെന്റ് പ്രഖ്യാപിക്കും. ജൂലൈ 19നും 27നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.മൂന്നാം റൗണ്ട് രജിസ്ട്രേഷൻ/ഫീസ് പേമെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ ആഗസ്റ്റ് 1-5നകം പൂർത്തിയാക്കണം.
സീറ്റ് അലോട്ട്മെന്റ് എട്ടിന് പ്രസിദ്ധപ്പെടുത്തും. ഒമ്പതിനും 16നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ട് രജിസ്ട്രേഷൻ ചോയിസ് ഫില്ലിങ് നടപടികൾ ആഗസ്റ്റ് 19നും 21നും മധ്യേ പൂർത്തിയാക്കാം. 23ന് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 24-30നകം റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.