യു.കെയിലെ പ്രധാന റീട്ടെയ്ൽ, വാണിജ്യ ബാങ്കായ നാറ്റ്വെസ്റ്റ്(നാഷനൽ വെസ്റ്റ്മിൻസ്റ്റർ ബാങ്ക്) ഇന്ത്യയിൽ 30,000 എൻജിനീയർമാരെ തേടുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ, ബയോമെട്രിക്സ് തുടങ്ങിയ ചില പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ പുതിയ ചെറിയ ഭാഷാ മോഡൽ ടീമിന്റെ ഭാഗമാകുന്ന പ്രഫഷനലുകളെയാണ് അവർ ഇന്ത്യയിൽ നിയമിക്കാൻ ആഗ്രഹിക്കുന്നത്.
മെറ്റയിൽ നിന്ന് ഭാഷാ മോഡലുകളിൽ പ്രവർത്തിക്കാൻ ബാങ്ക് ഒരു കൂട്ടം ആളുകളെ നിയമിച്ചിരുന്നു. ആഗോളതലത്തിൽ നാറ്റ്വെസ്റ്റിന് 60,000 പേരടങ്ങുന്ന വലിയ ടീം തന്നെയുണ്ട്. അതിൽ തന്നെ ബംഗളുരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലായി ഏകദേശം 18,000 ജീവനക്കാരുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 3000 എൻജിനീയർമാരെ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നാറ്റ്വെസ്റ്റ്. ബാങ്കിന്റെ വികസനത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാരണം ബാങ്കിന് വേണ്ടി അടിസ്ഥാന മോഡലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മെഷീൻ ലേണിങ്(എം.എൽ), ഡാറ്റ സയൻസ് ടീം ഇതിനകം തന്നെ ഇന്ത്യയിലുണ്ട്. അത്തരം മേഖലകളിൽ നിലവിൽ ധാരാളം എൻജിനീയർമാരും ജോലി ചെയ്യുന്നുണ്ട്. എന്നാൽ ബാങ്കിങ്, ധനകാര്യം എന്നിവയുൾപ്പെടെ എല്ലാ ബിസിനസ് മേഖലകളിലേക്കും എ.ഐ ആധിപത്യം സ്ഥാപിക്കുന്നതോടെ വരും ദിവസങ്ങളിൽ എൻജിനീയർമാരുടെ എണ്ണം കൂടുതലായി വേണ്ടിവരുമെന്നാണ് നിഗമനം.
ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എ.ടി.എം ശൃംഖലയുടെ വികസനത്തിനും എൻജിനീയറിങ്ങിനുംപുറമേ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബാങ്കിന്റെ ചില മൊബൈൽ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യൻ പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.