കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സമയബന്ധിതമായി നൽകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. എട്ട് ലക്ഷം അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇവയുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. ബാങ്ക് അക്കൗണ്ടും മറ്റു വിശദപരിശോധനയും പൂർത്തിയാക്കി 4.5 കോടിയിലധികം രൂപ വിതരണം ചെയ്യും. മാർച്ചിനകം ഇത് പൂർത്തിയാക്കും.
കഴിഞ്ഞ തവണയും കൃത്യമായി വിതരണം പൂർത്തിയാക്കിയിരുന്നു. നാൽപതോളം അപേക്ഷകർ സ്കോളർഷിപ് കൈപ്പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.