സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സില്‍ എം.എസ്സി ഫിസിക്സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. മെറ്റീരിയല്‍ സയന്‍സ്, ആസ്ട്രോ ഫിസിക്സ് ,പ്ലാസ്മ ഫിസിക്സ്, തിയററ്റിക്കല്‍ ഫിസിക്സ്, നാനോസയന്‍സ്, അപ്ലൈഡ് ഫോട്ടോണിക്സ്, ലേസര്‍ ഫിസിക്സ് എന്നീ മേഖലകളില്‍ ഇലക്ടീവ് കോഴ്സുകളുണ്ട്. cat.mgu.ac.in വഴി 31 വരെ അപേക്ഷിക്കാം.
സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സില്‍ എം.എ പൊളിറ്റിക്സ് ആൻഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് cat.mgu.ac.in വഴി അപേക്ഷിക്കാം. ഫോണ്‍-0481 2731040, 9495607297. വെബ്സൈറ്റ് https://sirp.mgu.ac.in
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന എം.എ കൗണ്‍സലിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
നൈപുണ്യവികസനത്തിനുകൂടി പ്രാധാന്യം നല്കി ചിട്ടപ്പെടുത്തിയ കരിക്കുലമാണ് പ്രോഗ്രാമിന്റെ പ്രത്യേകത. sirp@mgu.ac.in വഴി അപേക്ഷിക്കാം. ഫോണ്‍-0481 2733399, 8301000560.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.