കർണാടകത്തിൽ എം.ഡി/എം.എസ് അടക്കമുള്ള മെഡിക്കൽ പി.ജി/ഡിപ്ലോമ കോഴ്സുകളിൽ 2025-26 വർഷത്തെ പ്രവേശനത്തിന് ‘നീറ്റ്-പി.ജി 2025’ 50 പെർസെൈന്റലിൽ കുറയാതെ യോഗ്യത നേടിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. (കേരളം ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിലുള്ളവരെയും പരിഗണിക്കും. എന്നാൽ, സംവരണാനുകൂല്യം ലഭിക്കില്ല).
കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും വിവരണ പത്രികയും ഔദ്യോഗിക വെബ്സൈറ്റായ https://cetonline.karnataka.gov.in/KEA/pgetmed2025ൽ ലഭിക്കും.താൽപര്യമുള്ള യോഗ്യരായ വിദ്യാർഥികൾക്ക് നിർദേശാനുസരണം ഓൺലൈനിൽ ഒക്ടോബർ ഒമ്പത് രാവിലെ 11 മണി വരെ അപേക്ഷിക്കാം. മെഡിക്കൽ കോളജുകളും കോഴ്സുകളും സീറ്റുകളും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും പ്രവേശന നടപടികളുമൊക്കെ വിവരണ പത്രികയിലുണ്ട്. വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.