മലേഷ്യൻ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാൻ അവസരമൊരുക്കി മലേഷ്യൻ ഗ്ലോബൽ എജു ഫയർ-2025 വെള്ളിയാഴ്ച മലപ്പുറത്ത്

വിവിധ മലേഷ്യൻ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണുവാനുള്ള സുവർണ്ണ അവസരമാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും Malaysian Global Edufire 2025 ഒരുക്കുന്നത്. മലേഷ്യയിലെ ലോഗോ നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിവിധ സർവകലാശാല പ്രതിനിധികളിൽ നിന്ന് കോഴ്സുകൾ സ്കോളർഷിപ്പുകൾ പ്രവേശനം തുടങ്ങിയ സംബന്ധിച്ച വിശദവിവരം ലഭ്യമാകും.

മലേഷ്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ ആയിട്ടുള്ള ഏഷ്യ സ്പെസിഫിക് യൂണിവേഴ്സിറ്റി, കോലാലംപൂർ യൂനിവേഴ്സിറ്റി, ലിംഗൻ യൂനിവേഴ്സിറ്റി, സൈബർ ജയ യൂണിവേഴ്സിറ്റി, സുൽത്താൻ അബ്ദുല്ല യൂണിവേഴ്സിറ്റി തുടങ്ങിയ ഒട്ടനവധി സർവകലാശാലകൾ ഈ ഫെയറിൽ പങ്കെടുക്കും.

മലേഷ്യയിലെ വിവിധ യൂനിവേഴ്സിറ്റികളുടെ ഇന്ത്യയിലെ കൺസൾട്ടൻസി ആയിട്ടുള്ള എയിംസോൺ അപ്ലിക്കേഷൻ പ്രോസസ്സ്, വിസ ഗൈഡൻസ്, യൂണിവേഴ്സിറ്റികളിലെ നേരിട്ടുള്ള റജിസ്ട്രേഷൻ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും വിദ്യാർഥികളെ സഹായിക്കുന്നതാണ്.

മലേഷ്യൻ ഗ്ലോബൽ എജു ഫയർ 2025 ഒക്ടോബർ 31 വെള്ളി 2 പി.എം - 7 പി.എം വുഡ്‌ബൈൻ ഫോളിജ് ഹോട്ടൽ മലപ്പുറത്ത് സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8943355553, 9846360858. 

Tags:    
News Summary - Malaysian Global Edufire 2025 in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.